ശൈഖ് നാസർ മേൽനോട്ടം വഹിക്കുന്ന സിൽക് സിറ്റി പദ്ധതിയുടെ രൂപരേഖ
കുവൈത്തിനെ ആധുനികവത്കരിക്കുന്നതിൽ ശൈഖ് നാസറിെൻറ ദീർഘവീക്ഷണത്തിനും പങ്ക്
കുവൈത്ത് സിറ്റി: കുവൈത്തിെൻറ വികസന സ്വപ്നങ്ങളുടെ തേരാളിയായിരുന്നു അന്തരിച്ച മുൻ ഉപപ്രധാനമന്ത്രി ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ്. സിൽക് സിറ്റി ഉൾപ്പെടെ കുവൈത്തിെൻറ പല വലിയ വികസന പദ്ധതികളുടെയും ആശയ സ്രോതസ്സും ചുമതലക്കാരനും അദ്ദേഹം ആയിരുന്നു. മുൻ അമീറും അദ്ദേഹത്തിെൻറ പിതാവുമായിരുന്ന ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വിഭാവനം ചെയ്ത 'വിഷൻ 2035' വികസന പദ്ധതിയുടെ പിൻബലം ശൈഖ് നാസർ ആയിരുന്നു.
വരുംകാലത്തെ മുന്നിൽ കണ്ട് കുവൈത്തിനെ മാറ്റിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിെൻറ നയം. എണ്ണയിതര വരുമാനം വർധിപ്പിച്ച് പെട്രോളിയത്തെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനായി പരിശ്രമിച്ചു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു സിൽക് സിറ്റി പദ്ധതി. കുവൈത്തിെൻറ അഭിമാന പദ്ധതിയായി പുരോഗമിക്കുന്ന സിൽക്ക് സിറ്റിയും ദ്വീപ് വികസനവും രാജ്യത്തിെൻറ പുതിയ വരുമാന സ്രോതസ്സുകളായി മാറുമെന്ന് പദ്ധതിയുടെ മുഖ്യ കാര്യദർശിയായ അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
വ്യാപാരം, വിനോദസഞ്ചാരം എന്നിവക്ക് വിദേശ രാജ്യങ്ങളിൽനിന്ന് ധാരാളം പേർ എത്തണം. അതിന് അടിസ്ഥാന സൗകര്യവും അനുബന്ധ സംവിധാനങ്ങളും ഏറെ മെച്ചപ്പെടേണ്ടതുണ്ട്. അമീർ വിഭാവനം ചെയ്യുന്ന 'വിഷൻ 2035' പൂർത്തിയാവുന്നതോടെ രാജ്യത്തിെൻറ മുഖച്ഛായതന്നെ മാറും. എണ്ണവരുമാനം ലഭിക്കുന്നതോടൊപ്പംതന്നെ ബദൽ വരുമാന മാർഗങ്ങൾ വികസിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പൗരന്മാരോട് ഉറപ്പുപറഞ്ഞു. സിൽക്ക് സിറ്റി 2030ഓടെ പൂർത്തിയാക്കാനാണ് പദ്ധതി. രാജ്യാന്തര നിക്ഷേപകരെ കുവൈത്തിലേക്ക് ആകർഷിക്കുന്ന പ്രധാനസംരംഭമായി ഇത് മാറിയേക്കും. സുബ്ബിയ്യയിൽ പണിയുന്ന നഗരത്തിന് 250 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടാകും. 1001 മീറ്റർ ഉയരമുള്ള മുബാറക് അൽ കബീർ ടവർ ആകും സിൽക് സിറ്റിയിലെ ആകർഷണം.
234 നിലകളിലായി വാണിജ്യകേന്ദ്രങ്ങളും പാർപ്പിടവും ഓഫിസുകളും ഉൾപ്പെട്ടതാകും ഈ ടവർ. 7000 പേർക്ക് ഇതിനുള്ളിൽ താമസിക്കാം. ഹോട്ടലുകളും പാർപ്പിടങ്ങളും വിനോദകേന്ദ്രങ്ങളും ടവറിലുണ്ടാകും. അത് കാണാനുള്ള ആയുസ്സ് അദ്ദേഹത്തിന് ഉണ്ടായില്ലെന്ന നിരാശ ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.