ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് സ്റ്റഡീസ് സഹകാരികളുടെ സംഗമം കുവൈത്ത് ചാപ്റ്റർ ചെയർമാൻ അബു കോട്ടയിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് സ്റ്റഡീസ് (സിറാസ്) സഹകാരികളുടെയും അഭ്യുദയകാംക്ഷികളുടെയും സ്നേഹസംഗമം റിഗ്ഗയി സിംഫണി ഓഡിറ്റോറിയത്തിൽ നടന്നു.
സിറാസ് കുവൈത്ത് ചാപ്റ്റർ ചെയർമാൻ അബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ഐ.കെ. ഗഫൂർ അധ്യക്ഷത വഹിച്ചു. സിറാസ് ഡയറക്ടർ ഡോ. ശറഫുദ്ദീൻ കടമ്പോട് പുതിയ പദ്ധതി പരിചയപ്പെടുത്തി. എം.ടി. അബ്ദുൽ ഹമീദ്, അബ്ദുൽ റസാഖ് നദ്വി, മുനവ്വർ മുഹമ്മദ് എന്നിവർ സംസാരിച്ചു. പി.ടി. ശരീഫ് സ്വാഗതവും മുഖ്സിത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.