കുവൈത്ത് സിറ്റി: സ്വര്‍ഗപ്രവേശനം ഉറപ്പാക്കാന്‍ മനുഷ്യർ കഠിനാധ്വാനം ചെയ്യണമെന്ന് കുവൈത്ത് ഔഖാഫ് മതകാര്യ വകുപ്പിലെ ഇംഗ്ലീഷ് ഖുതുബ നിർവഹിക്കുന്ന ഖതീബ് ശൈഖ് മുഹമ്മദ് അൽ നഖ്വി സൂചിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹി സെൻറർ അഹ്മദി ഏരിയ കമ്മിറ്റി സബാഹിയ്യ ദാറുൽ ഖുർആനിൽ സംഘടിപ്പിച്ച കുടുംബ പഠന ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ മനുഷ്യരുടെയും അവകാശങ്ങളെ പരിഗണിക്കുന്ന ഇസ്ലാമിന് ആരും അന്യരല്ല. ദൈവത്തിന് കീഴൊതുങ്ങി ജീവിക്കാന്‍ സന്നദ്ധരായവരെല്ലാം മുസ്ലിം എന്ന ഗണത്തിലാണ് ഉള്‍പ്പെടുക. വര്‍ഗീയതയോ വിഭാഗീയതയോ ഇസ്ലാമിലില്ലെന്നും മുഹമ്മദ് നഖ്വി വിശദീകരിച്ചു.
‘വിശ്വാസിയുടെ കരുത്തും ഔഷധവും’ എന്ന വിഷയത്തിൽ അബ്ദുറഹ്മാൻ തങ്ങൾ ക്ലാസെടുത്തു. മറ്റു രണ്ടു വേദികളിലായി കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പകരുന്ന ചിൽഡ്രൻസ് ക്ലബും ഉണ്ടായിരുന്നു. ക്ലാസുകൾക്ക് ശൈഖ് മുഹമ്മദ് നഖ്വി, മുദ്ദസിർ മാസ്റ്റർ, മനാഫ് മാത്തോട്ടം, ഫിൽസർ കോഴിക്കോട് എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് മദനി, അബ്ദുൽ അസീസ് സലഫി, എൻജി. ഉമ്മർ കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.