കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് സ്ഥിര താമസത്തിനായി നാട്ടിൽ പോകുന്ന മുതിർന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ അംബാസഡറെ നേരിട്ട് കാണാൻ അവസരമൊരുക്കുന്നു. 60 വയസ്സിന് മുകളിലുള്ള പ്രവാസം അവസാനിപ്പിക്കുന്നവർക്ക് ഇണകളോടൊപ്പം അംബാസറെ കാണാം. ഇന്ത്യൻ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ അവരുടെ ദീർഘകാല പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.
ഏത് തരം ജോലിക്കാർക്കും അവസരമുണ്ടാകും. കാണാൻ താൽപര്യപ്പെടുന്നവർ അവസാന യാത്രക്ക് മുമ്പായി ബന്ധപ്പെടാനുള്ള വിവരങ്ങളും യാത്രതിരിക്കുന്ന തീയതിയും സഹിതം socsec.kuwait.gov.in എന്ന വിലാസത്തിൽ മുൻകൂട്ടി മെയിൽ അയക്കണം. അതനുസരിച്ച് കൂടിക്കാഴ്ചക്ക് അപ്പോയൻറ്മെൻറ് നൽകും. ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതിലും അവരുടെ ക്ഷേമകാര്യങ്ങളിൽ ഇടപെടുന്നതിലും ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തി ജനപ്രീതി നേടിയ അംബാസഡർ സിബി ജോർജിെൻറ പുതിയ പദ്ധതിയും ജനഹൃദയങ്ങളിൽ ഇടം നേടുന്നതാണ്. ഏറ്റവും സാധാരണക്കാരന് പോലും എംബസി സേവനങ്ങൾ എളുപ്പത്തിൽ പ്രാപ്തമാക്കിയ ഇടപെടലുകളുടെ തുടർച്ചയാണിതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.