കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച ഉൽക്കവർഷം കാണാമെന്ന് പ്രവചനം. പ്രമുഖ കാലാവസ്ഥ പ്രവചകനായ ആദിൽ അൽ സഅദൂൻ ആണ് ഇക്കാര്യം അറിയിച്ചത്. നേരം വെളുക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പാണ് ഇത് വ്യക്തമായി കാണുക. ഉത്തരാർധ ഗോളത്തിലെ ആകാശത്ത് കാണുന്ന ലൈറ നക്ഷത്രസമൂഹത്തിൽ താച്ചർ എന്ന വാൽനക്ഷത്രത്തിെൻറ അവശിഷ്ടമായ പൊടിയും പാറക്കഷണങ്ങളും അടങ്ങിയ പ്രതലമാണ് ലിറിഡുകൾ.
വർഷത്തിൽ ഒരിക്കൽ ഭൂമി ഇവയുടെ സമീപത്തുകൂടി കടന്നുപോകുേമ്പാൾ പൊടിയും പാറക്കഷണങ്ങളും അടങ്ങിയ കണികകൾ തീഗോളങ്ങളായി അന്തരീക്ഷത്തിൽ പറന്നുയരുന്നു. മണിക്കൂറിൽ 15 ഉൽക്കകൾ വരെയാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിച്ച് കത്തിയെരിയുക. ഇതാണ് ലിറിഡ് ഉൽക്കപതനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.