സ്​കൂൾ അവധി: ആഗസ്​റ്റിൽ തുറക്കുന്നത്​ 12ാം ഗ്രേഡ്​ മാത്രം

കുവൈത്ത്​ സിറ്റി: രാജ്യത്ത്​ സ്​കൂൾ അവധി ആഗസ്​റ്റ്​ നാലുവരെയാക്കിയെന്ന്​ അറിയിപ്പ്​ വന്നെങ്കിലും ആഗസ്​റ്റ്​ നാലിന്​ തുറക്കുന്നത്​ 12ാം ഗ്രേഡ്​ മാത്രം.

ഒന്നുമുതൽ 11 വരെ ഗ്രേഡുകൾക്ക്​ ക്ലാസ്​ തുടങ്ങുക ഒക്​ടോബർ നാലിന്​ മാത്രമാണ്​. കൊറോണ വൈറസ്​ ബാധയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത്​​ സ്​കൂളുകൾക്ക്​ അവധി പ്രഖ്യാപിച്ചത്​.

മാർച്ച്​ തുടക്കത്തിൽ ആദ്യം രണ്ടാഴ്​ച അവധി പ്രഖ്യാപിക്കുകയും പിന്നീട്​ രണ്ടാഴ്​ച കൂടി നീട്ടുകയും ചെയ്​തു. ഇതാണ്​ ഇപ്പോൾ വീണ്ടും നീട്ടിയത്​.

Tags:    
News Summary - school vacation extended to august only for 12th grade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.