സൗഹൃദ വേദി സാൽമിയ സംഘടിപ്പിച്ച ക്രിസ്മസ് -പുതുവത്സര സ്നേഹ സംഗമത്തിൽ സെന്റ് ജോൺസ് മാർത്തോമ്മ ചർച്ച് വികാരി റവ. ഫാ. ബിനു എബ്രഹാം പ്രഭാഷണം നടത്തുന്നു
സാൽമിയ: സൗഹൃദ വേദി സാൽമിയ ക്രിസ്മസ് - പുതുവത്സര സൗഹൃദ സ്നേഹ സംഗമം സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ നടത്തിയ സംഗമത്തിൽ സൗഹൃദ വേദി സാൽമിയ പ്രസിഡന്റ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു.
ഫൈസൽ ബാബുവിന്റെ പ്രാർഥന ഗാനത്തോടെ ആരംഭിച്ച സ്നേഹ സംഗമത്തിൽ സെന്റ് ജോൺസ് മാർത്തോമാ പള്ളി കുവൈത്ത് വികാരി റവ. ഫാ. ബിനു എബ്രഹാം, സാരഥി കുവൈത്ത് ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, കെ.ഐ.ജി കുവൈത്ത് വൈസ് പ്രസിഡന്റ് അൻവർ സഈദ് എന്നിവർ പുതുവത്സര സന്ദേശം നൽകി.
എല്ലാവരുടെയും ആഘോഷങ്ങൾ അതാതു സമയങ്ങളിൽ ഒരേ വേദിയിൽ ഒരുമിച്ച് ആഘോഷിക്കുന്ന സൗഹൃദവേദി-സാൽമിയ പോലുള്ള കൂട്ടായ്മകൾ കാലഘട്ടത്തിന് മുതൽകൂട്ടാണെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു. വൈ.എം.സി.എ കരോൾ സംഘം കരോൾ ഗാനം അവതരിപ്പിച്ചു.
സിസിൽ കൃഷ്ണൻ, ഷെഫീഖ് ബാവ, ഫൈസൽ ബാബു എന്നിവർ കരോക്കേ ഗാനങ്ങൾ ആലപിച്ചു. കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ പരിപാടിയിൽ സംബന്ധിച്ചു. സൗഹൃദ വേദി എക്സിക്യൂട്ടീവ് അംഗം നിസാർ കെ. റഷീദ് സ്വാഗതവും പ്രോഗ്രാം കൺവീനവർ അമീർ കാരണത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.