ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ: കുവൈത്ത് പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും ചർച്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും കൂടികാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, വിവിധ മേഖലകളിലെ സഹകരണം വികസിപ്പിക്കൽ എന്നിവ ഇരുവരും ചർച്ച ചെയ്തു. പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിനിടെ നിയോമിലായിരുന്നു കൂടികാഴ്ച.

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും ഏകോപനവും കൂടിയാലോചനയും തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവരും സൂചിപ്പിച്ചു. തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കൽ സംയുക്ത ഉഭയകക്ഷി പ്രവർത്തനങ്ങൾ ഏകീകരിക്കൽ, ബന്ധങ്ങളെ കൂടുതൽ വിശാലമാക്കുന്നതിനുള്ള താൽപ്പര്യം എന്നിവയും പ്രകടിപ്പിച്ചു. സുരക്ഷയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങൾ, പൊതുവായ ആശങ്കകളുള്ള വിഷയങ്ങൾ, ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവയും വിലയിരുത്തി.

സൗദി ഭരണനേതൃത്വത്തിനും ജനങ്ങൾക്കും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുടെ ആശംസകൾ കുവൈത്ത് പ്രധാനമന്ത്രി അറിയിച്ചു.

Tags:    
News Summary - Saudi Crown Prince, Kuwait PM discuss strengthening bilateral ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.