പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന കല (ആർട്ട്) കുവൈത്ത് മുൻ പ്രസിഡൻറ് സാംകുട്ടി തോമസിനും മുൻ ട്രഷറർ എ. മോഹനനും സംഘടന നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: 27 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന കല (ആർട്ട്) കുവൈത്ത് മുൻ പ്രസിഡൻറും നിലവിൽ പി.ആർ കൺവീനറുമായ സാംകുട്ടി തോമസിനും, മുൻ ട്രഷററും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും ആയ എ. മോഹനനും സംഘടന യാത്രയയപ്പ് നൽകി. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രസിഡൻറ് വി.പി. മുകേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവകുമാർ സ്വാഗതം പറഞ്ഞു. രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിൽ നിസ്വാർഥ സാമൂഹിക പ്രവർത്തനം വഴി സാംകുട്ടി തോമസ് കുവൈത്ത് മലയാളികൾക്കിടയിൽ സുപരിചിതനാണ്.
പ്രാതിനിധ്യം കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ തന്നെ ശ്രദ്ധേയാമായ 'നിറം'ചിത്രരചന മത്സരത്തിെൻറ ജനറൽ കൺവീനറായി പല വർഷങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.അദ്ദേഹവും എ. മോഹനനും കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലാണ് ജോലിചെയ്തിരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മോഹനൻ കല (ആർട്ട്) മാതൃഭാഷാ മലയാളം പദ്ധതിയിലും നിറം പരിപാടിയിലും സജീവ സാന്നിധ്യമായിരുന്നുവെന്ന് സംഘടന വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.