കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമാ യ സല്മാന് അബ്ദുല്ല അല്‍ ദബ്ബുസ് അന്തരിച്ചു. നിരവധി മലയാളികള്‍ക്ക് അത്താണിയായിര ുന്ന ഇദ്ദേഹം ദബ്ബുസ് കുടുംബത്തിലെ മുതര്‍ന്ന അംഗമായിരുന്നു. ഫഹാഹീലില്‍ ബിസിനസ് ജീവിതം തുടങ്ങിയ ദബ്ബൂസ് കുവൈത്തിനകത്തും പുറത്തും നിരവധി കെട്ടിടങ്ങളും വാണിജ്യസമുച്ചയങ്ങളും പണിതു.
ഇവിടെയെല്ലാം നിരവധി മലയാളികളാണ് െതാഴിൽ തേടിയെത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വദേശത്തും വിദേശത്തുമായി നിരവധി വിദ്യാലയങ്ങള്‍, ആശുപത്രികള്‍, പള്ളികള്‍, ഖുര്‍ആന്‍ പഠന സ്ഥാപനങ്ങള്‍ എന്നിവ അദ്ദേഹം സ്ഥാപിച്ചിരുന്നു. 1975ൽ കുവൈത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലുടെ രാഷ്ട്രീയ രംഗത്തേക്കു കടന്നുവന്ന അദ്ദേഹം നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.