കുവൈത്ത് സിറ്റി: ജോലി ഉപേക്ഷിച്ച പ്രവാസി അധ്യാപികയുടെ അക്കൗണ്ടിലേക്ക് ശമ്പളമായി എത്തിയത് ഒരു ലക്ഷത്തിലേറെ കുവൈത്ത് ദീനാര്‍. സാങ്കേതിക പിഴവിനെ തുടർന്ന് സംഭവിച്ച ‘ശമ്പള കൈമാറ്റം’ തിരിച്ചറിഞ്ഞ അധികൃതർ പണം തിരിച്ചു പിടിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭ്യന്തര ഓഡിറ്റിങ്ങിലാണ് പ്രവാസി അധ്യാപികയുടെ അക്കൗണ്ടിലേക്ക് വലിയ തുക മാറ്റിയതായി കണ്ടെത്തിയത്. 2004 ലാണ് അധ്യാപിക രാജിവെച്ചത്. 2005 ജൂൺ 14ന് ഇവർ കുവൈത്തിൽനിന്നും നാട്ടിലേക്ക് തിരിക്കുകയും ചെയ്തിരുന്നു. രാജിവെച്ചതിനു ശേഷവും അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം എത്തുന്നതായി കണ്ടെത്തി. ജോലി ഉപേക്ഷിച്ച ശേഷം അധ്യാപിക ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്നില്ല. ഇതോടെ സെൻട്രൽ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തിരിച്ചുപിടിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറി.സാങ്കേതിക പിഴവിനെ തുടർന്ന് അധ്യാപിക ഔദ്യോഗിക ശമ്പളപ്പട്ടികയിൽ ഉൾപ്പെടുകയായിരുന്നു. സംഭവത്തിൽ ക്രിമിനൽ പ്രവർത്തനങ്ങൾ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.