സഹായി വാദിസലാം ഭാരവാഹികൾ
കുവൈത്ത് സിറ്റി: കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രമായി രണ്ടരപ്പതിറ്റാണ്ടായി പ്രവർത്തിക്കുന്ന സഹായി വാദിസലാം കമ്മിറ്റി കുവൈത്ത് ചാപ്റ്റർ നിലവിൽവന്നു. ദിനം പ്രതി നൂറുകണക്കിന് പേർക്ക് ഭക്ഷണവും സൗജന്യ മരുന്ന് വിതരണവും മയ്യിത്ത് പരിപാലനവും ആംബുലൻസ് സേവനവുമായി സഹായി സജീവമാണ്. സഹായിയുടെ പൂനൂരിലെ ഡയാലിസിസ് സെന്ററിൽ 12 മെഷീനുകളിലായി മുപ്പതിലധികം രോഗികൾ ഓരോ ദിനവും ഡയാലിസിസ് ചെയ്തു വരുന്നു.
കുവൈത്തില്‍ സഹായിയുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരാനാണ് കമ്മിറ്റി രൂപവത്കരിച്ചത്. ഭാരവാഹികൾ: അബ്ദുല്‍ അസീസ് സഖാഫി കൂനോള്‍മാട് (പ്രസിഡന്റ്), ശാഫി കൊടശ്ശേരി (ജനറല്‍ സെക്രട്ടറി), അബ്ദുറഹ്മാന് ചേലേമ്പ്ര (ഫിനാൻസ് സെക്രട്ടറി), മൂസ കാന്തപുരം, ഇബ്രാഹിം മുസ്ലിയാര് വെണ്ണിയോട് (വൈസ് പ്രസിഡന്റുമാര്‍), സാദിഖ് എരഞ്ഞിമാവ്, സാദിഖ് കൊയിലാണ്ടി (ജോയന്റ് സെക്രട്ടറിമാര്‍). സഹായി ഡയറക്ടർ അബ്ദുല്ല സഅദി ചെറുവാടിയുടെ നേതൃത്വത്തിൽ ഫര്‍വാനിയ ഐ.സി.എഫ് ഹാളില്‍ നടന്ന യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. അബ്ദുല്ല വടകര, അബു മുഹമ്മദ്, അഹ്മദ് സഖാഫി കാവനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.