ഭ​ര​ത​ൻ പ​ശു​പ​തിയും രോ​ഹി​ത് രാ​മ​ച​ന്ദ്ര​നും

രോ​ഹി​ത് രാ​മ​ച​ന്ദ്ര​ൻ ജ​സീ​റ എ​യ​ർ​വേ​സ് സി.​ഇ.​ഒ സ്ഥാ​ന​മൊ​ഴി​ഞ്ഞു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​സ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ രോ​ഹി​ത് രാ​മ​ച​ന്ദ്ര​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞു. ഏ​ഴ് വ​ര്‍ഷ​മാ​യി ജ​സീ​റ എ​യ​ര്‍ലൈ​ന്‍സ് ചു​മ​ത​ല വ​ഹി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കൊ​ച്ചി സ്വ​ദേ​ശി​യാ​യ രോ​ഹി​ത് ക​ഴി​ഞ്ഞ 25 വ​ര്‍ഷ​മാ​യി ഏ​വി​യേ​ഷ​ൻ രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ച്ചു​വ​രി​ക​യാ​ണ്. മി​ഡി​ൽ ഈ​സ്റ്റി​ലെ ആ​ദ്യ​ത്തെ ലോ ​കോ​സ്റ്റ് എ​യ​ർ​ലൈ​നാ​യ എ​യ​ർ അ​റേ​ബ്യ​യു​ടെ സ്റ്റാ​ർ​ട്ടപ് ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​യ പ്രഫ​ഷ​ന​ൽ ബോ​ഡി​യാ​യ റോ​യ​ൽ എ​യ​റോ​നോ​ട്ടി​ക്ക​ൽ സൊ​സൈ​റ്റി​യു​ടെ ഫെ​ലോ ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. മു​ൻ സി.​എ​ഫ്.​ഒ ആ​യി​രു​ന്ന ഭ​ര​ത​ൻ പ​ശു​പ​തി​യാ​ണ് പു​തി​യ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റാ​യി നി​യ​മ​തി​നാ​യ​ത്.

Tags:    
News Summary - Rohit Ramachandran resigns Jazeera Airways CEO post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.