കുവൈത്ത് സിറ്റി: വികസന സൗന്ദര്യവത്കരണ പദ്ധതികൾ പൂർത്തിയാക്കി നവീകരിച്ച ഷുവൈഖ് ബീച്ച് ഈദ് അൽ ഫിത്തർ ആഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ ആദ്യം തുറക്കും.നാഷനൽ ബാങ്ക് ഓഫ് കുവൈത്തിൽ (എൻ.ബി.കെ) നിന്നുള്ള മൂന്നു ദശലക്ഷം ദീനാർ സംഭാവനയിലൂടെയാണ് 1.7 കിലോമീറ്റർ ദൈർഘ്യമുള്ള ബീച്ച് വികസന സൗന്ദര്യവത്കരണ പദ്ധതി നടപ്പിലാക്കിയത്. 2024 മേയിൽ ആരംഭിച്ച നവീകരണ പ്രവൃത്തികൾ 11 മാസത്തെ നിർദ്ദിഷ്ട കാലയളവിനുള്ളിൽ പൂർത്തിയായി.
അൽ വാതിയ ബീച്ച് മുതൽ കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെ.പി.സി) വരെയുള്ള പ്രദേശമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ബീച്ച് സന്ദർശകർക്ക് നടത്തം, വ്യായാമം, നീന്തൽ, വിനോദം എന്നിവക്കായുള്ള നാല് പ്രധാന ഇടങ്ങൾ പദ്ധതിയുടെ ഭാഗമാണ്.സ്പോർട്സ് മൈതാനങ്ങൾ, വിനോദ മേഖലകൾ, വിശാലമായ പച്ചപ്പ് നിറഞ്ഞ ഇടം, മര ബെഞ്ചുകളുള്ള കടൽത്തീര പ്രദേശം, ഇടതൂർന്ന മരങ്ങളുള്ള പൂന്തോട്ടം, നടപ്പാതകൾ സൈക്കിൾ ട്രാക്കുകൾ എന്നിവയും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.