ഗൾഫ് മാധ്യമം-ബി.ഇ.സി റമദാൻ ക്വിസ് മെഗാസമ്മാനം ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി (ബി.ഇ.സി) ജനറൽ മാനേജർ മാത്യൂസ് വർഗീസ്, മുഹമ്മദ് റിസാഫിന് സമ്മാനിക്കുന്നു -ചിത്രങ്ങൾ: ഇളയത് ഇടവ
കുവൈത്ത് സിറ്റി: റമദാനിൽ ഗൾഫ്മാധ്യമം, ബി.ഇ.സി സഹകരണത്തോടെ നടത്തിയ 'റമദാൻ ക്വിസി'ലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഫർവാനിയ ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ മെഗാസമ്മാനത്തിന് അർഹനായ മുഹമ്മദ് റിസാഫിന്, ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി (ബി.ഇ.സി) ജനറൽ മാനേജർ മാത്യൂസ് വർഗീസ് സമ്മാനം കൈമാറി. ഗൾഫ് മാധ്യമം കുവൈത്ത് റസിഡന്റ് മാനേജർ ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു.
30 ദിവസം ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കിട്ടെടുത്താണ് മുഹമ്മദ് റിസാഫിനെ മെഗാസമ്മാനത്തിനായി തിരഞ്ഞെടുത്തത്. ബി.ഇ.സി ഡിജിറ്റൽ ഹെഡ് അരുൺകുമാർ, അഭിനാസ്(ബി.ഇ.സി മാർക്കറ്റിങ്), ഗൾഫ്മാധ്യമം കുവൈത്ത് മാർക്കറ്റിങ് ഇൻചാർജ് സി.കെ. നജീബ്, സർക്കുലേഷൻ ഇൻചാർജ് എസ്.പി. നവാസ്, റിപ്പോർട്ടർ അസ്സലാം എന്നിവർ സംസാരിച്ചു.
വിജയികൾക്ക് ഗൾഫ് മാധ്യമം കുവൈത്ത് റസിഡന്റ് മാനേജർ ഫൈസൽ മഞ്ചേരി, ബി.ഇ.സി ഡിജിറ്റൽ ഹെഡ് അരുൺകുമാർ, അഭിനാസ് (ബി.ഇ.സി മാർക്കറ്റിങ്), ഗൾഫ്മാധ്യമം കുവൈത്ത് മാർക്കറ്റിങ് ഇൻചാർജ് സി.കെ. നജീബ്, സർക്കുലേഷൻ ഇൻചാർജ് എസ്.പി. നവാസ്, റിപ്പോർട്ടർ അസ്സലാം എന്നിവർ സമ്മാനങ്ങൾ കൈമാറി. വിജയികളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
റമദാനിൽ ദിവസവും ഗൾഫ്മാധ്യമം പത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. മത്സരത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. ഇതിൽ ശരിയുത്തരം അയച്ചവരിൽനിന്ന് ദിവസവും നറുക്കിട്ടെടുത്താണ് വിജയികളെ കണ്ടെത്തിയത്. മൊത്തം 31 പേരാണ് വിജയികളായത്.
ഷമീന അയാർ, മീര, പ്രിൻസി മാളിയേക്കൽ ദേവസ്സിക്കുട്ടി, ശമീം മുഹമ്മദ്, നിഷാന ഹാരിസ്, ബിജു ജോസ്, കെ.പി. സാഹിർ, ആശിഷ് സോണി, സഹ്റിൻ മുഹമ്മദ് ഷഹീൻ, തനൂജ ലിയാസ്, ഫർഹ എലച്ചോല, എം.കെ. ഷറഫുദ്ദീൻ, ഷാഹുൽ ഹമീദ്, റഷീദ, സജീന തൽഹത്ത്, ഷമ്മാസ് മുസ്തഫ, മുഹമ്മദ് സിറാജ്, ഫജൽ എന്നിവർ ചടങ്ങിൽ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
കുവൈത്ത് സിറ്റി: പ്രവാസലോകത്ത് ഗൾഫ്മാധ്യമത്തിന്റെ പ്രാധാന്യവും അത് നിർവഹിക്കുന്ന കർത്തവ്യവും ബോധ്യപ്പെടുന്നതായിരുന്നു ഗൾഫ് മാധ്യമം, ബി.ഇ.സി റമദാൻ ക്വിസ് സമ്മാനദാനച്ചടങ്ങ്. ഗൾഫ്മാധ്യമവുമായി ചേർന്ന് യാത്രതുടങ്ങിയിട്ട് ഏറെയായെന്നും മികച്ച അനുഭവമാണ് ഇതുവരെ ലഭിച്ചതെന്നും ബി.ഇ.സി ഡിജിറ്റൽ ഹെഡ് അരുൺകുമാർ പറഞ്ഞു. വിജയികൾക്കും ഗൾഫ്മാധ്യമത്തിനും എല്ലാ അഭിനന്ദനങ്ങളും അറിയിച്ച അഭിനാസ് (ബി.ഇ.സി മാർക്കറ്റിങ്) ബി.ഇ.സിയുടെ ഓൺലൈൻ ആപ് സദസ്സിന് പരിചയപ്പെടുത്തി.
കുറഞ്ഞപ്രായത്തിനുള്ളിൽ നൂറ്റാണ്ട് പഴക്കമുള്ള പത്രങ്ങളേക്കാൾ മുന്നിലെത്താൻ മാധ്യമത്തിന് കഴിഞ്ഞത് അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഇടപെടലുകളും കൊണ്ടാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റസിഡന്റ് മാനേജർ ഫൈസൽ മഞ്ചേരി പറഞ്ഞു. മാധ്യമം പക്ഷരഹിതമായ പത്രമല്ല, ദുരിതം പേറുന്നവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും പക്ഷമാണ് മാധ്യമത്തിന്റേത്. ഇതേ നിലപാടിൽ മുന്നോട്ടുപോകുമെന്നും വാർത്തകളിലും വീക്ഷണങ്ങളിലും വെള്ളം ചേർക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് മാധ്യമം-ബി.ഇ.സി റമദാൻ ക്വിസ് വിജയികൾ മാധ്യമം, ബി.ഇ.സി പ്രതിനിധികൾക്കൊപ്പം
വിജയികൾ
ഷമീന അയാർ
മീര
പ്രിൻസി മാളിയേക്കൽ-
ദേവസ്സിക്കുട്ടി
ശമീം മുഹമ്മദ്
നിഷാന ഹാരിസ്
ബിജു ജോസ്
കെ.പി. സാഹിർ
ആശിഷ് സോണി
സഹ്റിൻ മുഹമ്മദ് ഷഹീൻ
തനൂജ ലിയാസ്
ഫർഹ എലച്ചോല
എം.കെ. ഷറഫുദ്ദീൻ
ഷാഹുൽ ഹമീദ്
റഷീദ
സജീന തൽഹത്ത്
ഷമ്മാസ് മുസ്തഫ
മുഹമ്മദ് സിറാജ്
ഫജൽ
മുഹമ്മദ് റിസാഫ്
നസീറ
ആര്യ ഗോപി
ഷറഫുദ്ദീൻ വല്ലി
മുഹമ്മദ് അലി
ഇബ്രാഹിം
റസീല
മുഹമ്മദ് അഷ്റഫ്
ജിൻതു മാനുവൽ
സൗമി ഇസ്മായിൽ
ടോം ജോസ് സെബാസ്റ്റ്യൻ
ആശ മേരി സാമുവൽ
ബി. രാധാകൃഷ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.