കുവൈത്ത് സിറ്റി: റമദാൻ മാസത്തിന്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല നിരീക്ഷിക്കുന്നതിനായി ചന്ദ്രദർശന അതോറിറ്റി വെള്ളിയാഴ്ച വൈകുന്നേരം മുബാറക് അബ്ദുല്ല അൽ ജാബിർ പ്രാന്തപ്രദേശത്തുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ യോഗം ചേരും. റമദാൻ മാസപ്പിറ കാണുന്ന പൗരന്മാരും താമസക്കാരും അതോറിറ്റിയുമായി ബന്ധപ്പെടണമെന്ന് നീതിന്യായ മന്ത്രാലയം അഭ്യർഥിച്ചു.
രാജ്യത്ത് റമദാനെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിവരുകയാണ്. റമദാൻ ആരംഭിക്കുന്നതോടെ തൊഴിൽ സമയത്തിലും സ്ഥാപനങ്ങളുടെ പ്രവൃത്തിസമയങ്ങളിലും സേവനങ്ങളിലും മാറ്റം ഉണ്ടാകും. ഇതിനുള്ള ക്രമീകരണങ്ങളും നടന്നുവരുന്നു. മാർച്ച് ഒന്നിന് റമദാൻ ആരംഭിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.