കുവൈത്ത് സിറ്റി: കുവൈത്ത് അഗ്നിശമന വകുപ്പ് അഗ്നിശമന ഉപകരണങ്ങളുടെ പ്രദർശനം സ ംഘടിപ്പിച്ചു. ശില്പശാലയില് കെ.ജി.എല്‍ കമ്പനി പങ്കെടുത്തു. ഉപപ്രധാനമന്ത്രി അനസ് സ്വാലിഹ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.എഫ്.എസ്.ടി മേധാവി ഖാലിദ് അല്‍ മിക്റാദ്, റോഡ് ട്രാന്സ്പോര്ട്ടേഷന് വകുപ്പ് മേധാവി എൻജി. സുഹാ അഷ്കനാനി എന്നിവര്‍ പങ്കെടുത്തു. അഗ്നിശമന വകുപ്പിെൻറ യന്ത്രങ്ങളും ഉപകരണങ്ങളും കൂടുതല്‍ മികവുറ്റതാക്കുന്നതിനും പരിശോധിക്കാനുമായി വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല, കഴിഞ്ഞ വര്‍ഷം കെ.എഫ്.എസ്.ടി നേരിട്ട പ്രശ്നങ്ങളെ മറികടക്കുന്നതിനായി മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ഏറ്റവും ആധുനികമായ യന്ത്രങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. കഴിഞ്ഞ വർഷം റോഡിൽ വെള്ളക്കെട്ടുണ്ടായത് അഗ്നിശമന വകുപ്പിനെ വലച്ചിരുന്നു. മഴക്കാലത്തെ വരവേല്ക്കുന്നതിെൻറ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്. കെ.ജി.എല്‍ എല്ലാവിധ സഹായ സഹകരണവും അഗ്നിശമന വകുപ്പിനു നല്‍കുമെന്ന് കെ.ജി.എല്‍ ടെക്നിക്കല്‍ വകുപ്പ് മേധാവി എൻജി. മുഹമ്മദ് മിര്‍സ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.