കുവൈത്ത് സിറ്റി: 'നാടിന് വേണ്ടി ജീവൻ നൽകിയവരേ...' എന്ന പാട്ട് പാടി കൊണ്ടായിരുന്നു തുടക്കം. കോവിഡ് കാലത്ത് സ്വന്തം ജീവൻ പോലും മറന്ന് മറ്റുള്ളവർക്ക് വേണ്ടി രംഗത്തിറങ്ങിയവരെ ആദരിക്കുന്ന ചടങ്ങിൽ ഏറ്റവും അനുയോജ്യമായിരുന്നു ഇത്. വെൽഫെയർ കേരള കുവൈത്ത് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച കോവിഡ്കാല ഹീറോകളെ ആദരിക്കുന്ന ചടങ്ങിനെ ഗംഭീരമാക്കിയതിൽ ഒരു ഘടകം റാഫി കല്ലായിയുടെ ഗസലുകളായിരുന്നു.
'അതിജീവനത്തിെൻറ ഇശലുകള്‍' തലക്കെട്ടിൽ അദ്ദേഹം പാടിയും പറഞ്ഞും സദസ്സിനെ കൈയിലെടുത്തു. മഹാമാരിയോട് പൊരുതിത്തോറ്റ് മണ്ണടിഞ്ഞവരിൽ അദ്ദേഹത്തിെൻറ പ്രിയസുഹൃത്തുക്കളുമുണ്ടായിരുന്നു. ആത്മാവിൽനിന്ന് ഉതിർന്ന സംഗീതത്തിന് അതുകൊണ്ടുതന്നെ ചിലപ്പോൾ കണ്ണീരുപ്പിെൻറ രുചിയായിരുന്നു. എന്നാൽ, എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല. അതിജീവനത്തിെൻറ ആഘോഷവും ഒരുമയുടെ താളവും എല്ലാമായി സദസ്സും വേദിയും ഒന്നാകുന്ന കാഴ്ചക്കാണ് വെള്ളിയാഴ്ചയുടെ സായന്തനം സാക്ഷിയായത്. കീബോർഡ്: ബഷീർ കൊയിലാണ്ടി. റിഥം: റോജൻ എബ്രഹാം. ഹാർമോണിയം: താജ് കോഴിക്കോട്. തബല: മുസ്തഫ. ഗിറ്റാർ: അഖിൽ. ടാമ്പറിങ്: യാസിർ കരിങ്കല്ലത്താണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.