കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ കുവൈത്ത് വെളിച്ചം വിങ് റമദാനിലെ ഓരോ ആഴ്ചയിലും സംഘടിപ്പിച്ച അന്നൂർ ഇൻറർനാഷനൽ ഖുർആൻ ഓൺലൈൻ മെഗാ ക്വിസ് മത്സരത്തിൽ സുബൈദ വേങ്ങര ഒന്നാംസ്ഥാനം കരസ്ഥമാക്കി. സലീന നൗഷാദ് കണ്ണൂർ രണ്ടാം സ്ഥാനവും യൂനുസ് സലീം കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. വിവിധ രാജ്യങ്ങളിൽ നിന്നായി 700ൽപരം മത്സരാർഥികളാണ് പങ്കെടുത്തത്. വിജയികൾക്ക് സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യും. നബീൽ ഫറോക്ക്, മനാഫ് മാത്തോട്ടം, കെ.സി. സഅ്ദ് പുളിക്കൽ, അബ്ദുൽ നാസർ മുട്ടിൽ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. ഖുർആനിലെ ‘സ്വാദ്’ അധ്യായത്തെ അവലംബിച്ച് നടത്തുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ http://www.annoor.in എന്ന സൈറ്റിലൂടെ പേര് രജിസ്റ്റർ ചെയ്യാം.
എല്ലാ തിങ്കളാഴ്ചകളിലുമായിരിക്കും മത്സരം. വിശദ വിവരങ്ങൾക്ക് 99926427, 69054515 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.