ഖു​റൈ​ൻ ഫെ​സ്​​റ്റി​വ​ലി​ലെ ഗാ​ന​സ​ന്ധ്യ

ഖു​റൈ​ൻ ഫെ​സ്​​റ്റി​വ​ലി​ന് സ​മാ​പ​നം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ പ്ര​മു​ഖ സാം​സ്കാ​രി​ക ഉ​ത്സ​വ​മാ​യ ഖു​റൈ​ൻ ഫെ​സ്​​റ്റി​വ​ലി​ന്റെ 29ാമ​ത് പ​തി​പ്പി​ന് കൊ​ടി​യി​റ​ങ്ങി. ഫെ​ബ്രു​വ​രി 11 മു​ത​ൽ 22 വ​രെ ശൈ​ഖ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ൽ ന​ട​ന്ന വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് സ​മാ​പ​നം.

അ​വ​സാ​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച ഗാ​ന​ര​ച​യി​താ​വ് സാ​മി അ​ൽ അ​ലി​യെ ഗാ​ന​സ​ന്ധ്യ​യി​ലൂ​ടെ ആ​ദ​രി​ച്ചു​കൊ​ണ്ടാ​ണ് ച​ട​ങ്ങ് അ​വ​സാ​നി​ച്ച​ത്. കു​വൈ​ത്തി​ലെ നി​ര​വ​ധി ഗാ​യ​ക​ർ അ​ൽ അ​ലി​യു​ടെ ക​വി​ത​ക​ൾ ആ​ല​പി​ച്ചു. 10 ദി​വ​സം നീ​ണ്ട സാം​സ്കാ​രി​ക ഉ​ത്സ​വ​ത്തി​ന് ഇ​ത്ത​വ​ണ മ​ഹാ​ക​വി അ​ബ്ദു​ൽ അ​സീ​സ് സൗ​ദ് അ​ൽ ബാ​ബ്‌​റ്റൈ​ന്റെ പേ​രാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സി​മ്പോ​സി​യം, സെ​മി​നാ​റു​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ക​ച്ചേ​രി​ക​ൾ, ആ​ർ​ട്ട് എ​ക്‌​സി​ബി​ഷ​നു​ക​ൾ, സം​വേ​ദ​നാ​ത്മ​ക ഷോ​ക​ൾ, സി​നി​മ, പൈ​തൃ​ക മേ​ള, പു​സ്ത​ക മേ​ള​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ​ത​ര​ത്തി​ലു​ള്ള സം​സ്കാ​ര​ങ്ങ​ളും ക​ല​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന 30 ഓ​ളം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മേ​ള​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലെ എ​ൻ.​സി.​സി.​എ.​എ​ൽ നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ‘സെ​ലി​ബ്രേ​ഷ​ൻ ഓ​ഫ് 50 ഇ​യേ​ഴ്സ്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ദ്വി​ദി​ന സം​വേ​ദ​നാ​ത്മ​ക ഷോ​യും ന​ട​ന്നു.

Tags:    
News Summary - Qurain Festival ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.