ഖത്തർ എയർവേയ്​സും തുർക്കിഷ്​ എയർവേയ്​സും കുവൈത്തിൽനിന്ന്​ യാത്ര തിരിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്ന്​ പുറത്തേക്കുള്ള വിമാന സർവിസുകൾ പുനരാരംഭി ക്കുന്നതി​​െൻറ ഭാഗമായി ഖത്തർ എയർവേയ്​സും തുർക്കിഷ്​ എയർവേയ്​സും യാത്രക്കാരെ കൊണ്ടുപോയി. കുവൈത്തിലുള്ള വിദേശികൾക്ക്​ തിരിച്ചുപോവുന്നതിന്​ സർവിസുകൾ നടത്താൻ വിമാനക്കമ്പനികൾക്ക്​ കഴിഞ്ഞ ദിവസം വ്യോമയാന വകുപ്പ്​ അനുമതി നൽകിയിരുന്നു.

വരും ദിവസങ്ങളിൽ കൂടുതൽ വിമാന കമ്പനികൾ സർവിസ്​ നടത്തും. യാത്രാവിമാനങ്ങൾ നിർത്തിയത്​ മൂലം കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന നിരവധി വിദേശികൾക്കാണ്​ സർവിസ്​ പുനരാരംഭിക്കുന്നതോടെ ആശ്വാസമാവുന്നത്​.

ഇന്ത്യയിലേക്ക്​ വിമാന സർവിസ്​ ആരംഭിക്കാൻ​ കുവൈത്തിൽ തടസ്സങ്ങൾ ഇല്ലെങ്കിലും ഇന്ത്യൻ ഭരണകൂടം അനുമതി നൽകിയിട്ടില്ല.

Tags:    
News Summary - qatar airways started flight service from kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.