കുവൈത്ത് സിറ്റി: ജനസംഖ്യാ ക്രമീകരണം നടപ്പാക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി സർക്കാർ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 25 ശതമാനം കുറക്കാൻ നിർദേശം.
സെക്യൂരിറ്റി, ക്ലീനിങ് എന്നീ ജോലികൾ ചെയ്തുകൊണ്ടിരിക്കുന്ന വിദേശികളുടെ എണ്ണം കുറക്കാനാണ് മാൻ പവർ അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യക്കാരാണ് പൊതുമേഖല സ്ഥാപനങ്ങളിൽ ക്ലീനിങ് ജോലി ചെയ്യുന്നവരിൽ അധികവും.
എന്നാൽ, സെക്യൂരിറ്റി ജീവനക്കാരിൽ അധികവും ഈജിപ്തുകാരാണ്. നിലവിൽ ഓരോ സ്ഥാപനത്തിലും കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ വേണ്ടതിലധികം സെക്യൂരിറ്റി, -ക്ലീനിങ് ജോലിക്കാരുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. കൃത്യമായ പഠനമില്ലാതെയാണ് വകുപ്പുകളിൽ ഇത്തരം ജോലിക്കാരെ കോൺട്രാക്ടിങ് കമ്പനികൾ വഴി എത്തിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തൊഴിലാളികളുടെ എണ്ണം 25 ശതമാനം കുറക്കാനുള്ള തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.