കുവൈത്ത് സിറ്റി: രണ്ടാഴ്ചത്തേക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ പ്രയാസത്തിലായത് നിരവധി പ്രവാസികൾ.
ക്വാറൻറീൻ കാലയളവിൽ തുർക്കിയും യു.എ.ഇയും ഇടത്താവളമാക്കിയവർ കുവൈത്തിലേക്ക് വരാൻ കഴിയാതെ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടും. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണമെങ്കിലും കോവിഡ് വ്യാപനം അധികമായാൽ ഇത് നീട്ടാനുള്ള സാധ്യത തള്ളാനാകില്ല.
ചിലർ തിരിച്ച് നാട്ടിലേക്കുതന്നെ പോകാനുള്ള തയാറെടുപ്പിലാണ്. ഇടത്താവളത്തിലെ ക്വാറൻറീൻ പൂർത്തിയാക്കി അടുത്ത ദിവസങ്ങളിൽ കുവൈത്തിലേക്ക് വരാനിരുന്നവർ പെെട്ടന്നുള്ള പ്രവേശന വിലക്കിൽ പകച്ചുപോയി.
സന്നദ്ധ സംഘടനകൾ ദുബൈയിൽ കുടുങ്ങിക്കിടക്കുന്ന മലയാളി പ്രവാസികളെ സഹായിക്കുമെന്നാണ് പ്രതീക്ഷ.
വിസ പുതുക്കലുമായും ജോലിയുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തിലേക്ക് എത്തേണ്ടവരും കുടുങ്ങിയവരിലുണ്ട്. അമിത നിരക്കിൽ ടിക്കറ്റ് എടുത്ത് നാട്ടിൽനിന്ന് പുറപ്പെട്ടവർ അത്രമാത്രം അടിയന്തര സാഹചര്യമുള്ളവരാണ്. പെെട്ടന്നുള്ള പ്രവേശന വിലക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല.
സമീപ ദിവസങ്ങളിൽ കോവിഡ് വ്യാപനം വർധിച്ചതും വിവിധ രാജ്യങ്ങളിൽ വ്യാപന ശേഷി കൂടുതലുള്ള, ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതുമാണ് കടുത്ത നടപടിക്ക് കുവൈത്ത് സർക്കാറിനെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.