കെ.കെ.ഐ.സി പ്രഫഷനൽ മീറ്റ് കെ.ഒ.സി സീനിയർ എൻജിനീയർ എം.കെ. മുഹ്‍യിദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

പ്രഫഷനലുകൾ സമൂഹത്തിന് തണലാവണം -ഫോക്കസ് പ്രഫഷനൽ സംഗമം

കുവൈത്ത് സിറ്റി: സഹായവും മാർഗദർശനവും നൽകി പൊതുസമൂഹത്തിന് തണലായി വർത്തിക്കാൻ പ്രഫഷനൽ രംഗത്ത് ജോലി ചെയ്യുന്നവർക്ക് കഴിയണമെന്ന് സീനിയർ എൻജിനീയർ മുഹ്‍യിദ്ദീൻ എം.കെ.എസ് അഭിപ്രായപ്പെട്ടു.

കുവൈത്ത് കേരള ഇസ്‍ലാഹി സെന്റർ (കെ.കെ.ഐ.സി) സംഘടിപ്പിച്ച ഫോക്കസ്-പ്രഫഷനൽസ് ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ.ഐ.സി വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

ഹലാവത്തുൽ ഖുർആൻ, കുടുംബ ജീവിതം-പ്രവാചക അധ്യാപനങ്ങളിൽ, പലിശയുടെ ആധുനിക രൂപങ്ങൾ, പ്രഫഷനലുകളുടെ സാമൂഹിക ബാധ്യതകൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ ചർച്ചചെയ്തു. വിവിധ പ്രോജക്ടുകളെക്കുറിച്ച് പ്രസന്റേഷനും സ്പോട്ട് ക്വിസും സംഘടിപ്പിച്ചു. സമീർ എകരൂൽ, പി.എൻ. അബ്ദുറഹ്മാൻ, അഷ്റഫ് മദനി എകരൂൽ, അബ്ദുസ്സലാം സ്വലാഹി, സുനാഷ് ഷുക്കൂർ, സാജു ചെംനാട് തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർഥികൾക്കായി ലിറ്റിൽ വിങ്സ് എന്ന പേരിൽ പ്രത്യേക സെഷനും സംഘടിപ്പിച്ചു.

Tags:    
News Summary - Professionals should shade the society - Focus professional meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.