കുവൈത്തിൽ വികസന പദ്ധതികൾ വിലയിരുത്തി പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. ഇതുസംബന്ധിച്ച മന്ത്രിതല സമിതിയുടെ യോഗത്തിൽ, പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു. യോഗത്തിൽ, വിവിധ തന്ത്രപ്രധാന പദ്ധതികളുടെ പുരോഗതി, പദ്ധതികളുടെ നടപ്പാക്കൽ നിരക്ക്, വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിനുള്ള അംഗീകൃത സമയക്രമം എന്നിവ അവലോകനം ചെയ്തു.

പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ, മുനിസിപ്പൽ-ഭവനകാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മിഷാരി, വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ.സുബൈഹ് അൽ മുഖൈസീം, വിദേശകാര്യ മന്ത്രി ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, സാമ്പത്തിക-നിക്ഷേപ കാര്യ സഹമന്ത്രി അബ്ദുൽ അസീസ് അൽ മർസൂഖ്, പ്രധാനമന്ത്രിയുടെ ഓഫീസിലെ (ദിവാൻ) ഉപദേഷ്ടാവ് ഡോ. ഖാലിദ് അൽ ഫാദൽ, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്, ഫത്‌വ-നിയമനിർമ്മാണ വിഭാഗം മേധാവി കൗൺസിലർ സലാഹ് അതീഖ് അൽ മാജിദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Prime Minister reviewed development projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.