കുവൈത്ത് സിറ്റി: കുവൈത്തിലെ സഹകരണ സംഘങ്ങളിലെ ഉൽപന്ന നിരീക്ഷണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീലും സാമൂഹിക മന്ത്രി ഡോ. അംതാൽ അൽ-ഹുവൈലയും തമ്മില്‍ ഇതുസംബന്ധിച്ച് ചർച്ച നടത്തി.
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾ സ്വീകരിക്കാനുള്ള മന്ത്രിസഭ തീരുമാനത്തിനനുസൃതമായ നടപടികൾ സ്വീകരിക്കും. സ്ട്രാറ്റജിക് സ്റ്റോക്ക് വർധിപ്പിക്കാനും ക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും സ്റ്റോക്ക് സംബന്ധിച്ച് കൃത്യമായി റിപ്പോർട്ട് ചെയ്യും. കൺസ്യൂമർ കോഓപറേറ്റിവ് സൊസൈറ്റീസ് ഫെഡറേഷന് ചെയർമാൻ ഗാരിബ് അൽ-അദാന്‍, ഇരു മന്ത്രാലയങ്ങളിലെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.