കുവൈത്ത് സിറ്റി: തൊഴിൽ അന്വേഷിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും കരിയർ വളർച്ച ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കും മാർഗനിർദേശവും പരിശീലനവും നൽകുന്നതിനായി പ്രവാസി വെൽഫെയർ കുവൈത്ത് കരിയർ സെല്ലിന്റെ ആഭിമുഖ്യത്തിൽ കരിയർ ശിൽപശാല സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ഫഹാഹീൽ യൂണിറ്റി സെന്ററിൽ സംഘടിപ്പിക്കുന്ന ശിൽപശാലയിൽ സി.വി ക്ലിനിക് , കരിയർ കൗൺസിലിംഗ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലന സെഷനുകൾ ഒരുക്കും. ‘ഫലപ്രദമായ ആശയവിനിമയം – വ്യക്തിഗത വിജയത്തിനുള്ള താക്കോൽ’ എന്ന വിഷയത്തിൽ കോർപ്പറേറ്റ് ട്രെയിനറും ലൈഫ് കോച്ചുമായ സമീർ മുഹമ്മദ് കോക്കൂർ ക്ലാസ് നയിക്കും
സിജി കുവൈത്ത് സീനിയർ വിഷനറിയും കിപ്കോ ഫിനാൻസ് മാനേജരുമായ അദ്ദേഹം ആശയവിനിമയ നൈപുണ്യങ്ങൾ, തൊഴിൽ രംഗത്തെ വിജയത്തിനാവശ്യമായ വ്യക്തിത്വ വികസനം, പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കും. ോദ്യോത്തര സെഷനും നെറ്റ്‌വർക്കിംഗ് മീറ്റും നടക്കും. വിവരങ്ങൾക്ക് 69067688, 95596794.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.