കുവൈത്ത് സിറ്റി: നാലുവർഷമായി കുവൈത്തിൽ ജോലിചെയ്യുന്ന അർബുദ രോഗിയായ മലയാളി യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. തിരുവല്ല വെണ്ണിക്കുളം സ്വദേശിനി സിജി ചാക്കോയാണ് ദുരിതമനുഭവിക്കുന്നത്. കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോവാൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് യാത്രക്ക് അനുമതിയില്ലെന്ന് അറിയുന്നത്. സ്പോൺസറായ കുവൈത്തി പൊലീസ് ഉദ്യോഗസ്ഥൻ കേസിൽ പെട്ട് ജയിലിലായതാണ് സിജിക്ക് കുരുക്കായത്. നിലവിലുള്ള ഇഖാമ റദ്ദാക്കിയശേഷം മാത്രമേ നാട്ടിലേക്ക് മടങ്ങാനാവുകയുള്ളുവെന്നു പറഞ്ഞ് വിമാനത്താവളത്തില്‍നിന്ന് അധികൃതര്‍ മടക്കി അയച്ചു.
വേദന കൂടിയതോടെ ആരുടെയോ സഹായത്തോടെ അദാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കാന്സറാണന്നു കണ്ടെത്തിയത്. ഇതിനിടെ, ഇഖാമയുടെ കാലാവധിയും കഴിഞ്ഞു. രോഗവിവരം ഇതുവരെ സിജിയെ അറിയിച്ചിട്ടില്ല.
നാട്ടിലേക്കുള്ള ടിക്കറ്റ് ഇന്ത്യൻ എംബസി നല്‍കുന്നുണ്ട്. ചില സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഞായറാഴ്ച നാട്ടിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.
എന്നാൽ, നാട്ടില്‍ ചെന്നാലും കുടുംബത്തിെൻറ ചെലവുകള്‍ക്കൊപ്പം വിദഗ്ധ ചികിത്സക്കുമുള്ള പണം കണ്ടെത്തേണ്ടിയിരിക്കുന്നു. മകളുടെ വിദ്യാഭ്യാസത്തിനൊപ്പം രോഗത്തിനുള്ള ചികിത്സക്കുമായി മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. സ്വന്തമായി വീടുമില്ല. കോഴഞ്ചേരി എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് നമ്പർ -37090119631. ifsc code: SBIN0008634. കൂടുതൽ വിവരങ്ങൾക്ക്: 60929344 എന്ന നമ്പറിൽ കുവൈത്തിലുള്ള സഹോദരിയുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.