പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​ത്ത് ചാ​പ്റ്റ​ർ അ​ഞ്ചാം വാ​ർ​ഷി​ക പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ അ​ഞ്ചാം വാ​ർ​ഷി​ക പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​ത്ത് ചാ​പ്റ്റ​ർ അ​ഞ്ചാം വാ​ർ​ഷി​ക പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ലോ​ക കേ​ര​ള സ​ഭാം​ഗം ബാ​ബു ഫ്രാ​ൻ​സീ​സ്, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​ത്ത് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ബി​ജു സ്റ്റീ​ഫ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ഞ്ചാം വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ കു​വൈ​ത്ത് സി​റ്റി​യി​ലെ കോ​സ്റ്റ ഡെ​ൽ സോ​ൾ ഹോ​ട്ട​ലി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഡോ. ​ഉ​മ്മു​റ​കാ​ൻ അ​സ്സ​ബാ​ഹ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​സ് അ​ബ്ര​ഹാം, അ​ൽ ദോ​സ്തൂ​ർ ലോ ​ഫേം മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ത​ലാ​ൽ താ​ക്കി, പേ​ഷ്യ​ന്റ് ഹെ​ൽ​പി​ങ് ഫ​ണ്ട് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഡോ. ​സ​ബ അ​ൽ മ​ൻ​സൂ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ കു​വൈ​ത്തി​ലെ​യും പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ​യും പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും.

Tags:    
News Summary - pravasi Legal Cell 5th Annual Poster Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.