പൂരം ഗഡീസ് വർക്കൗട്ട് വാരിയേഴ്സ് കൂട്ടായ്മ അംഗങ്ങൾ
കുവൈത്ത് സിറ്റി: പുതുവർഷത്തിൽ പുതിയ ദൂരം ഓടിയെത്തി പൂരം ഗഡീസ് വർക്കൗട്ട് വാരിയേഴ്സ്. മിഷ്രിഫ് ഓയാസിസ് ട്രാക്കിൽ കഴിഞ്ഞ ദിവസം അംഗങ്ങൾ അഞ്ചു കിലോമീറ്റർ ‘ഫൺ റൺ ആൻഡ് വാക്ക്’ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയിൽ ജോയ് തോലത്ത് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥി ഫിറ്റ്നസ് മെസഞ്ചർ ജോബി മൈക്കിൾ ആരോഗ്യക്ഷമതയെ കുറിച്ച് സംസാരിച്ചു. വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കിയ അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. തുടർന്ന് ഫൺ റൺ ഫ്ലാഗ് ഓഫ് ചെയ്തു. പങ്കെടുത്ത എല്ലാവർക്കും ജഴ്സിയും മെഡലുകളും നൽകി. ഫെമിജ് പുത്തുർ സ്വാഗതവും പ്രീത മണികണ്ഠൻ നന്ദിയും പറഞ്ഞു.
പൂരം ഗഡീസ് സൗഹൃദ കൂട്ടായ്മയിൽ നിന്ന് ആരോഗ്യമുള്ള സമൂഹം എന്ന ആശയത്തിൽ 2021ലാണ് വർകൗട്ട് വാരിയേഴ്സ് കൂട്ടായ്മ ആരംഭിക്കുന്നത്. 10 ദിവസത്തെ ചലഞ്ചിൽ ആരംഭിച്ച പദ്ധതി രണ്ടാം ഘട്ടത്തിൽ ജോബി മൈക്കിളിന്റെ ക്ലാസോടുകൂടിയ 90 ദിവസത്തെ ചലഞ്ചിലേക്കു നീണ്ടു.
ഫിറ്റ്നസ് മെസഞ്ചർ ജോബി മൈക്കിളിന് ജോയ് തോലത്ത് മെമന്റോ കൈമാറുന്നു
തുടർന്ന് 365 ദിവസത്തെ ചലഞ്ചായും വളർന്നു. കൂട്ടായ്മ നാലാം വർഷത്തിലേക്ക് പ്രവേശിക്കുബോൾ നൂറിലധികം അംഗങ്ങൾ നിരന്തരമായ വ്യായാമങ്ങളിലൂടെ തങ്ങളുടെ ശാരീരിക ക്ഷമത ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇതിനിടെ ജീവിത ശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടിയവരും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കി മറ്റുള്ളവരിലേക്ക് അതിന്റെ ഗുണങ്ങൾ എത്തിക്കുന്നവരും നിരവധി. അങ്ങനെ കൂട്ടായ്മയിലെ ഓരോ അംഗങ്ങളും ഫിറ്റ്നസ് മെസഞ്ചർമാർ ആയി മാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.