പൊ​ന്നാ​നി സം​ഗ​മം 21ന് ​ശു​വൈ​ഖ് പാ​ർ​ക്കി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​വ​ർ​ഷ​വും പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് ഘ​ട​കം സം​ഘ​ടി​പ്പി​ക്കാ​റു​ള്ള പൊ​ന്നാ​നി സം​ഗ​മം ഇ​ത്ത​വ​ണ​യും ന​ട​ത്തു​ന്നു. 21 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ ശു​വൈ​ഖ് പാ​ർ​ക്കി​ലാ​ണ് ഒ​ത്തു​കൂ​ടു​ന്ന​ത്.

പ്രോ​ഗ്രാം ക​ൺ​വീ​ന​റാ​യി കെ.​കെ. ആ​ബി​ദി​നേ​യും ജോ​യി​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യി ടി.​ആ​ർ. സു​നി​ൽ, സി​ദ്ദീ​ഖ്‌ പു​തു​പൊ​ന്നാ​നി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ് ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സെ​ക്ര​ട്ട​റി പി.​പി. ജ​രീ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ യു. ​അ​ഷ്‌​റ​ഫ്‌ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. മു​സ്ത​ഫ​യും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് അ​നൂ​പ് ഭാ​സ്ക​റും അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. മു​സ്ത​ഫ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​കെ. ശ​രീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. ഫോൺ: 65908716, 99532039, 99476268.

Tags:    
News Summary - Ponnani Sangam on 21st at Shuwaikh Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.