മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം: അടിയന്തര പരിഹാരം വേണം - കെ.ഐ.സി

കുവൈത്ത് സിറ്റി: പുതിയ ബാച്ചുകൾ അനുവദിച്ചും മുഴുവൻ സ്കൂളുകളും ഹയർ സെക്കണ്ടറിയായി ഉയർത്തിയും മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) ആവശ്യപ്പെട്ടു.

50 പേർക്ക് മാത്രമുള്ള ക്‌ളാസിൽ 65 പേരെ ഇരുത്തുന്നത് പരിഹാരമല്ല. യോഗ്യതയുള്ള വിദ്യാര്ത്ഥികളെ താൽക്കാലിക ബാച്ചിൽ ഇരുത്തുന്നതും നീതീകരിക്കാനാവില്ല. കുട്ടികളെ ക്ലാസില്‍ കുത്തി നിറച്ചു പഠിപ്പിക്കുന്നത് പഠന നിലവാരത്തെ ബാധിക്കും. രീതി പാടില്ലെന്ന് സർക്കാർ തന്നെ നിയോഗിച്ച വി. കാർത്തികേയൻ നായർ കമ്മറ്റി ചൂണ്ടികാണിച്ചതാണ്. കഴിഞ്ഞ വർഷം മലപ്പുറം ഉള്‍പ്പെടെ മലബാർ ജില്ലകിളിലെ 40,000 വിദ്യാർഥികളെങ്കിലും ഓപണ്‍ സ്കൂളിനെയും ഡോണേഷനും ഉയർന്ന് ഫീസും നല്കേണ്ട അണ്‍ എയ്ഡഡ് മാനേജ്മെന്റ് സീറ്റുകളെ ആശ്രയിക്കേണ്ടി വന്നു എന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഈ വർഷവും കഴിഞ്ഞ വർഷത്തേ അതേ രീതി സർക്കാർ പിന്തുടർന്നാല്‍ ഇതു തന്നെയായിരിക്കും അവസ്ഥയെന്നും കെ.ഐ.സി ചൂണ്ടികാട്ടി.

വാചകക്കസർത്ത് കൊണ്ടും താൽക്കാലിക നീക്കു പോക്കുകൾ കൊണ്ടും മുന്നോട്ടുപോകാമെന്ന ധാർഷ്ട്യം ഇനി മുതൽ വിലപ്പോകില്ലെന്നും പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണണമെന്നും കെ.ഐ. സി വ്യക്തമാക്കി.

സർക്കാർ-എയ്‌ഡഡ്‌ മേഖലയിൽ പ്ലസ്‌ടു സ്‌കൂളുകൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കണം.

സംസ്ഥാനത്തുടനീളം ജനസംഖ്യാനുപാതീകമായി പ്ലസ്‌ടു സീറ്റുകൾ അനുവദിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും കെ.ഐ.സി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Plus One Seat Shortage in Malabar: Urgent Solution Needed says K.I.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.