കുവൈത്ത് സിറ്റി: കാലാവസ്ഥ നിരീക്ഷണ സംവിധാനം നവീകരിക്കാനൊരുങ്ങി കുവൈത്ത് വ്യോമയാന വകുപ്പ്. അത്യാധുനിക ഉപകരണങ്ങളും ക്രമീകരണങ്ങളും ഉപയോഗിച്ച് കൂടുതൽ കൃത്യമായ കാലാവസ്ഥ പ്രവചനം നടത്താനാണ് അധികൃതർ പദ്ധതി ആവിഷ്കരിക്കുന്നത്. താപനിലയും പൊടിക്കാറ്റും മഴയും കൃത്യമായി പ്രവചിക്കാനാണ് പദ്ധതി. കുവൈത്ത് വിമാനത്താവളത്തിലെ സ്ഥിരം കാലാവസ്ഥ നിരീക്ഷണ സംവിധാനം നവീകരിക്കും. ഇതിനായി അത്യാധുനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്യും. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 16 നിരീക്ഷണ കേന്ദ്രങ്ങളാണ് വ്യോമയാന വകുപ്പിന് കീഴിലെ കാലാവസ്ഥ വകുപ്പിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.