കുവൈത്ത് സിറ്റി: ഇന്ധനം നിറക്കുേമ്പാൾ 200 ഫിൽസ് സർവിസ് ചാർജ് ഏർപ്പെടുത്താനുള്ള ഒൗല ഫ്യൂവൽ മാർക്കറ്റിങ് കമ്പനിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് വാണിജ്യ മന്ത്രാലയം. ഇതിനെതിരെ കമ്പനിക്ക് മുന്നറിയിപ്പ് നൽകുമെന്ന് മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ഇന്ധനം നിറക്കുേമ്പാൾ 200 ഫിൽസ് ഇൗടാക്കി അധിക സേവനങ്ങൾ നൽകുമെന്നാണ് കമ്പനി പറയുന്നത്. ചക്രങ്ങൾ പരിശോധിക്കുക, വിൻഡ്ഷീൽഡ് തുടക്കുക തുടങ്ങിയ സേവനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
സർവിസ് ഫീസ് നിർബന്ധിതമായി ഇൗടാക്കില്ലെന്നും അധിക സേവനങ്ങൾ ആവശ്യമുള്ളവർക്ക് മാത്രമായിരിക്കുമെന്നും വിശദീകരിച്ച് കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിക്ക് ഒൗല കമ്പനി കത്തുനൽകിയതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.