ഉ​സാ​മ അ​ൽ ഷാ​ഹീ​ൻ എം.​പി 

പെ​ഗ​സ​സ്​ ഫോ​ൺ ചോ​ർ​ത്ത​ൽ: അ​ന്വേ​ഷ​ണ​വു​മാ​യി എം.​പി

കു​വൈ​ത്ത്​ സി​റ്റി: പെ​ഗ​സ​സ്​ ഫോ​ൺ ചോ​ർ​ത്ത​ൽ വി​വാ​ദ​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യോ​ട്​ ചോ​ദ്യം ഉ​ന്ന​യി​ച്ച്​ പാ​ർ​ല​മെൻറ്​ അം​ഗം.

കു​വൈ​ത്തും ഫോ​ൺ ചോ​ർ​ത്ത​ലി​ന്​ ഇ​രാ​യാ​യി​ട്ടു​ണ്ടോ എ​ന്നും വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യോ എ​ന്നും വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കാ​നും ഫോ​ൺ ചോ​ർ​ത്ത​ൽ ത​ട​യാ​നും എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ച്ച​ത്​ എ​ന്നു​മാ​ണ്​ ഉ​സാ​മ അ​ൽ ഷാ​ഹീ​ൻ എം.​പി അ​ന്വേ​ഷി​ച്ച​ത്. ഇ​സ്രാ​യേ​ലി ക​മ്പ​നി​യാ​യ എ​ൻ.​എ​സ്.​ഒ നി​ർ​മി​ച്ച് വി​പ​ണി​യി​ലെ​ത്തി​ച്ച സ്പൈ​വെ​യ​റാ​ണ് പെ​ഗ​സ​സ്.

ഇ​ത് ഒ​രാ​ളു​ടെ ക​മ്പ്യൂ​ട്ട​റി​ലോ ഫോ​ണി​ലോ ലാ​പ്‌​ടോ​പ്പി​ലോ ക​ട​ന്ന് അ​തി​ലെ വി​വ​ര​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി മ​റ്റൊ​രു സ​ർ​വ​റി​ലേ​ക്ക് മാ​റ്റും. ഈ ​വി​വ​ര​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച വി​ദേ​ശ സ​ർ​ക്കാ​റു​ക​ൾ​ക്ക് മാ​ത്ര​മേ കൈ​മാ​റു​ക​യു​ള്ളൂ​വെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Tags:    
News Summary - Pegasus Phone Leaked: Inquiry into Wu Mai MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.