പി.സി.ഡബ്ള്യു.എഫ് ‘പൊന്നാനിയുടെ പൊന്നോത്സവ്’ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്യുന്നു
പി.സി.ഡബ്ല്യൂ.എഫ് ‘പൊന്നാനിയുടെ പൊന്നോത്സവ്’ ഡിസംബറിൽ
കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യൂ.എഫ്) കുവൈത്ത് ‘പൊന്നാനിയുടെ പൊന്നോത്സവ് 2K-24’ മെഗാ പ്രോഗ്രാമിന്റെ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു. പ്രോഗ്രാം കൺവീനർ എം.വി.മുസ്തഫ, പ്രമുഖ ആതുരാലയമായ മെട്രോ മെഡിക്കൽ ഗ്രൂപ് ഡെപ്യൂട്ടി ജനറൽ മാനേജർ വി.പി.പ്രിയേഷിന് റാഫിൾ കൈമാറി പ്രകാശനം ചെയ്തു.
ചടങ്ങിൽ മെട്രോമെഡിക്കൽ ഗ്രൂപ് അഡ്മിൻ മാനേജർ വി.എച്ച്.ഹമ്മദ് മുസ്തഫ, മാർക്കറ്റിങ് മാനേജർ അഞ്ജലി തങ്കച്ചൻ, പി.സി.ഡബ്ള്യു.എഫ് കേന്ദ്ര പ്രസിഡന്റ് യു.അശ്റഫ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഇർഷാദ് ഉമർ, എം.വി. സുമേഷ്, കെ.കെ.ആബിദ്, പി.പി.ജറീഷ്, ഹാഷിം സച്ചു എന്നിവർ സംബന്ധിച്ചു. ഡിസംബർ 20 ന് വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് വാർഷിക പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.