കുവൈത്ത് സിറ്റി: ഇമ്യൂൺ ആപ്പിൽ പാസ്പോർട്ട് വിവരങ്ങൾ സ്വമേധയാ പുതുക്കുന്നതിന് സംവിധാനമൊരുക്കിയതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആഭ്യന്തരമന്ത്രാലവുമായുള്ള ഏകോപനത്തോടെയാണ് തനിയെ പുതുക്കൽ സാധ്യമാക്കിയത്. ഇതിനായി രണ്ടു മന്ത്രാലയങ്ങളുടെയും ഡാറ്റാബേസുകൾ തമ്മിൽ ബന്ധിപ്പിച്ചു. പുതിയ സംവിധാനമനുസരിച്ചു ഏപ്രിൽ 14 മുതൽ പാസ്പോർട്ട് നമ്പർ പുതുക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും പാസ്പോർട്ട് നമ്പർ ഇമ്മ്യൂൺ ആപ്പിൽ തനിയെ പുതുക്കും. അതേസമയം, ഏപ്രിൽ 14ന് മുമ്പ് പാസ്പോർട്ട് പുതുക്കിയവർ മിശ്രിഫ് വാക്സിനേഷൻ സെൻററുമായി ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും അധികൃതർ അറിയിച്ചു. മിശ്രിഫിൽ നേരിട്ട് പോകാതെ വാട്സ്ആപ് വഴി വിവരങ്ങൾ പുതുക്കാനുള്ള സംവിധാനം ഒരുക്കിയതായി കഴിഞ്ഞദിവസം ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.