പാസ്​പോർട്ട് അപേക്ഷ പോർട്ടലിന് സാ​ങ്കേതിക തകരാർ

കുവൈത്ത് സിറ്റി: സാ​ങ്കേതിക കാരണങ്ങളാൽ പാസ്​പോർട്ട് അപേക്ഷ പോർട്ടർ ഇപ്പോർ പ്രവർത്തിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ടെക്നിക്കൽ ടീം പ്രശ്നം പരി​ഹരിക്കാൻ ശ്രമിക്കു​ന്നുണ്ടെന്നും വൈകാതെ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. പാസ്​പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, ​പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ബി.എൽ.എസ് ഔട്ട്സോഴ്സ് സെന്റർ സന്ദർശിക്കുന്നതിന് മുമ്പ് അവരു​ടെ കാൾ സെന്ററുമായി ബന്ധപ്പെടണം. 22211228 എന്ന ഫോൺ നമ്പറിലോ 65506360 എന്ന വാട്സാപ് നമ്പറിലോ ബന്ധപ്പെടാം. വാട്സാപിൽ ടെക്സ്റ്റ്, ഓഡിയോ മെസേജ് അയച്ചാണ് ബന്ധപ്പെടേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് info.indkwi@blsinternational.net എന്ന വിലാസത്തിലും ബന്ധപ്പെടാം. വിസ, കോൺസുലർ ഡോക്യൂമെന്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ പതിവുപോലെ തുടരുന്നതായും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.