കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ സാധനങ്ങളുമായി ചൈനീസ് യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിലായി. ടെർമിനൽ നാലിൽ പതിവ് പരിശോധനക്കിടെ സംശയം തോന്നിയതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. വസ്ത്രങ്ങൾ, വാച്ചുകൾ, ഷൂസ്, ആക്സസറികൾ എന്നിവ അടങ്ങിയ മൂന്ന് സ്യൂട്ട്കേസുകളിൽ നിന്നാണ് വ്യാജ വസ്തുക്കൾ കണ്ടെത്തിയത്. ഒന്നിലധികം കറൻസികളിലായി വെളിപ്പെടുത്താത്ത പണവും പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു.
കൂടുതൽ നിയമനടപടികൾ ആരംഭിച്ചതായും കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുമെന്നും നിയമവിരുദ്ധ വ്യാപാരത്തിനെതിരെ നടപടികൾ തുടരുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.