തെരഞ്ഞെടുപ്പിന് പത്രിക സമർപ്പിക്കുന്ന സ്ഥാനാർഥി
കുവൈത്ത് സിറ്റി: പാർലമെന്റ് തെരഞ്ഞെടുപ്പ് പത്രികസമർപ്പണത്തിന്റെ അഞ്ചാം ദിവസമായ വെള്ളിയാഴ്ച 10 പേർകൂടി മത്സരത്തിനായി രംഗത്തെത്തി. എട്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമാണ് പത്രിക നൽകിയത്. ഇതോടെ മൊത്തം സ്ഥാനാർഥികളുടെ എണ്ണം 273 ആയി. ഇതിൽ 17 സ്ത്രീകളും ഉൾപ്പെടുന്നു. ആഗസ്റ്റ് 29നാണ് നാമനിർദേശപത്രിക സമർപ്പണത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്.
ഈ മാസം ഏഴുവരെ പത്രിക നൽകാം. തെരഞ്ഞെടുപ്പ് തീയതിക്ക് ഒരാഴ്ച മുമ്പുവരെയാണ് പിൻവലിക്കാനുള്ള അവസരം. പാർലമെന്റിലെ 50 സീറ്റുകളിലേക്ക് ഈ മാസം 29നാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.