സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത പാലക്കാട് പ്രവാസി അസോസിയേഷൻ അംഗങ്ങൾ
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. അബുഹലിഫ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അബ്ബാസിയ, സാൽമിയ, ഫർവാനിയ, ഫഹാഹീൽ ഏരിയകളിൽനിന്നുള്ള നിരവധി അംഗങ്ങൾ കളത്തിലിറങ്ങി.
പൽപക് ഉപദേശക സമിതി അംഗം അരവിന്താക്ഷൻ മത്സരം ഉദ്ഘാടനംചെയ്തു. സ്പോട്സ് സെക്രട്ടറി സന്തോഷ് ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. പങ്കെടുത്ത ടീമുകൾക്ക് സമാപന സമ്മേളനത്തിൽ പല്‍പക് പ്രസിഡന്റ് രാജേഷ് പരിയാരത്ത് ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ ട്രഷറർ മനോജ് പരിയാനി, സാമൂഹിക വിഭാഗം സെക്രട്ടറി ജിജു മാത്യു, മീഡിയ സെക്രട്ടറി സന്ദീപ് സുകുമാരൻ, ആർട്സ് സെക്രട്ടറി ജിത്തു നായർ, കേന്ദ്ര കമ്മിറ്റി ഏരിയ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.