ചെ​ല​വ് കു​റ​ഞ്ഞ ഭ​വ​ന പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം

ചെ​ല​വ് കു​റ​ഞ്ഞ ഭ​വ​നപ​ദ്ധ​തി വി​പു​ലീ​കരണം; 6455 വീ​ടു​ക​ൾ​ക്കാ​യി അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലെ​ത്തി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ 6455 വീ​ടു​ക​ൾ ഉ​ൾ​പ്പെ​​ടു​ത്തി ചെ​ല​വ് കു​റ​ഞ്ഞ ഭ​വ​ന പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​ന്നു. 3345 വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഒ​ന്ന്, ര​ണ്ട് ഘ​ട്ട​ങ്ങ​ൾ ജ​നു​വ​രി​യി​ൽ നി​ർ​മാ​ണ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ട്.

ചെ​ല​വ്​ കു​റ​ഞ്ഞ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും സാ​​​ങ്കേ​തി​ക വി​ദ്യ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കു​വൈ​ത്തി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ ഭ​വ​ന പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത് 2019ലാ​ണ്.

200 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തീ​ർ​ണ്ണ​മു​ള്ള 9800 കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. സ​ൽ​മി ഹൈ​വേ​ക്ക്​ 16 കി​ലോ​മീ​റ്റ​ർ തെ​ക്കു​ഭാ​ഗ​ത്താ​യി മൊ​ത്തം 830 ഹെ​ക്​​ട​റി​ലാ​ണ്​ പ​ദ്ധ​തി. 2028 ആ​ദ്യ​ത്തോ​ടെ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഭ​വ​ന​കാ​ര്യ പ​ബ്ലി​ക് അ​തോ​റി​റ്റി ആ​റ് അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ളു​മാ​യി ക​രാ​റു​ക​ൾ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന്റെ മൊ​ത്തം മൂ​ല്യം 785.3 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ്. ഓ​രോ പ​ദ്ധ​തി​യും 1,095 ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം. ജ​ല​സം​ഭ​ര​ണി​യും റോ​ഡ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ചെ​ല​വ് കു​റ​ഞ്ഞ മാ​തൃ​ക​യി​ൽ ന​ട​പ്പാ​ക്കാ​നാ​ണ് ശ്ര​മം.

പ​ത്ത് പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ൾ, ആ​റ് മി​ഡി​ൽ സ്കൂ​ളു​ക​ൾ, ആ​റ് സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ, ര​ണ്ട് കി​ന്റ​ർ ഗാ​ർ​ട്ട​നു​ക​ൾ, 14 മ​സ്ജി​ദു​ക​ൾ, 16 ഇ​മാ​മു​മാ​രു​ടെ​യും മു​അ​ദ്ദി​നു​ക​ളു​ടെ​യും വ​സ​തി​ക​ൾ, ഫ​യ​ർ സ്റ്റേ​ഷ​ൻ, ടെ​ല​ിഫോ​ൺ എ​ക്സ്ചേ​ഞ്ച് അ​ട​ക്കം 74 പൊ​തു​കെ​ട്ടി​ട​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ന്നെ ബ​ദ​ൽ മാ​തൃ​ക​യി​ൽ ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ നി​ർ​മി​ക്കും.

ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ 2,50,000 ഗാ​ല​ൻ ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി​യും നി​ർ​മി​ക്കും. ഗു​ണ​മേ​ന്മ​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ നൂ​ത​ന രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച് സാ​മ്പ്ര​ദാ​യി​ക രീ​തി ഒ​ഴി​വാ​ക്കി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്റെ ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​ക്കാ​നാ​ണ് ല​ക്ഷ്യം വെ​ക്കു​ന്ന​ത്. പി​ന്നീ​ട് ഇ​ത്ത​രം കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കും.    

Tags:    
News Summary - PAHW signs new contracts to construct 6,455 houses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.