കുവൈത്ത് സിറ്റി: കുവൈത്തിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) വെബ്സൈറ്റിലെയും സഹൽ ആപ്ലിക്കേഷനിലേയും സേവനങ്ങൾ ഇന്നു മുതൽ മൂന്നു ദിവസം തടസ്സപ്പെടും. വെബ്സൈറ്റ് മെയിന്റനൻസും ആപ് അപ്ഡേഷനുകളും നടക്കുന്നതിനെ തുടർന്നാണിത്. ബുധനാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച വരെ ഇത് തുടരും. ഉപയോക്താക്കൾ ഇതനുസരിച്ച് ആസൂത്രണം ചെയ്യണമെന്ന് പാസി നിർദ്ദേശിച്ചു.
എന്നാൽ, ഈ ദിവസങ്ങളിൽ എക്സിറ്റ് പെർമിറ്റ് സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സം നേരിടില്ല. സഹൽ ആപ്പ് സേവനങ്ങൾ തടസ്സപ്പെടുന്നത് എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിനെ ബാധിക്കുമോ എന്ന ആശങ്ക പ്രവാസികൾക്കുണ്ടായിരുന്നു. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വാർത്തകളും പ്രചരിച്ചിരുന്നു.
എക്സിറ്റ് പെർമിറ്റ് നൽകുന്നത് സഹൽ ആപ് മുഖേന പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആണ്. വെബ്സൈറ്റ് മെയിന്റനൻസും ആപ് അപ്ഡേഷനും നടക്കുന്നതിനിടെ എക്സിറ്റ് പെർമിറ്റ് സേവനം നിർത്തിവെക്കുന്നതായി പാസിയും, സഹൽ അധികൃതരോ പ്രഖ്യാപിച്ചിട്ടില്ല.പ്രവാസികൾക്ക് കുവൈത്തിന് പുറത്തുപോകാൻ എക്സിറ്റ് പെർമിറ്റ് നിർബന്ധമാണ്. സഹൽ ആപ്പുവഴി നൽകുന്ന ഈ സേവനം തടസ്സപ്പെട്ടാൽ അടിയന്തിര ഘട്ടത്തിൽ നാട്ടിൽ പോകാനാകില്ലേ എന്ന ആശങ്കയിലായിരുന്നു പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.