കുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) എ.ഐ അധിഷ്ഠിത ഡിജിറ്റൽ ട്വിൻ ടെക്നോളജി അവതരിപ്പിച്ചു. പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗത്തോടെയും ആക്കുകയാണ് ലക്ഷ്യം. രജിസ്ട്രേഷൻ, സിവിൽ ഐഡി വിതരണം, തിരിച്ചറിയൽ നമ്പർ നൽകൽ, സർക്കാർ ഏജൻസികൾ തമ്മിലുള്ള ഡേറ്റ കൈമാറ്റം എന്നിവ ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യയിലൂടെ കൂടുതൽ കാര്യക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു.
പദ്ധതി നടപ്പാകുന്നതോടെ സർക്കാർ വകുപ്പുകൾ തമ്മിലുള്ള രേഖാ കൈമാറ്റം സുഗമമാകും. സഹൽ ആപ്ലിക്കേഷന്റെ മെച്ചപ്പെടുത്തൽ, ഇലക്ട്രോണിക് ലീസ് കോൺട്രാക്ട് സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ജി.ഐ.എസ് ഡേറ്റ സ്വയമേവ പുതുക്കുന്ന എ.ഐ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ ട്വിൻ പദ്ധതി നടപ്പായാൽ ഭാവിയിലെ ഡിജിറ്റൽ സേവന വികസനങ്ങൾക്ക് വലിയ പിന്തുണയാകും എന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.