കുവൈത്ത് സിറ്റി: ഓൾ ഇന്ത്യ സുന്നി എജുക്കേഷനൽ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഐ.സി.എഫ് മദ്റസകളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച വൈകീട്ട് ആറിന് ജലീബ് മദ്റസയിലും വെള്ളിയാഴ്ച രാവിലെ എട്ടിന് ഖൈത്താൻ, സാൽമിയ, ഫഹാഹീൽ, ജഹറ മദ്റസകളിലുമാണ് വിദ്യാരംഭം കുറിക്കപ്പെടുന്നത്. സംഗമങ്ങളിൽ സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റും മർകസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യാതിഥി ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിക്കാൻ തയാറെടുപ്പുകൾ പൂർത്തിയായതായി ഐ.സി.എഫ് നാഷനൽ കമ്മിറ്റി അറിയിച്ചു.
രജിസ്ട്രേഷൻ ഫോം ആവശ്യമുള്ളവർ 51535588, 65932531, 99493803 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ അലവി സഖാഫി തെഞ്ചേരി അധ്യക്ഷതവഹിച്ചു. ഷമീർ മുസ്ലിയാർ സ്വാഗതവും, നവാസ് കൊല്ലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.