കുവൈത്ത് സിറ്റി: ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്ത് (അഡാക്) ടി.വി വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ടെലിവിഷൻ വിതരണം ചെയ്യുന്നതിെൻറ ജില്ലതല ഉദ്ഘാടനം മാവേലിക്കര എം.എൽ.എ ആർ. രാജേഷ് നിർവഹിച്ചു. പ്രവാസികൾ എക്കാലവും സമൂഹത്തോട് കാണിക്കുന്ന പ്രതിബദ്ധത അവിസ്മരണീയമാണെന്നും ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്തിെൻറ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും എം.എൽ.എ പറഞ്ഞു.
ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്ത ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സഞ്ജു, വാർഡംഗങ്ങളായ പി.എം. രവി, ശോഭകുമാരി, ചുനക്കര യു.പി സ്കൂൾ പ്രധാനാധ്യാപിക ഡി. ഉമ, പി.ടി.എ പ്രസിഡൻറ് പ്രവീൺ തുടങ്ങിയവർ പെങ്കടുത്തു. മനോജ് റോയ്, രഞ്ജിത് രവി, ദിനേശ് ചുനക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.