കുവൈത്ത് സിറ്റി: ഒമിക്രോൺ വൈറസ് വകഭേദം വിവിധ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ കുവൈത്ത് ടൂറിസ്റ്റ് വിസ നടപടി കർശനമാക്കി. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് 53 രാജ്യക്കാർക്കും ഏതെങ്കിലും ജി.സി.സി രാജ്യത്ത് ആറുമാസത്തിലേറെ താമസാനുമതിയുള്ള വിദേശികളിൽ ചില തിരഞ്ഞെടുത്ത തസ്തികയിൽ ജോലി ചെയ്യുന്നവർക്കും കുവൈത്ത് നവംബർ അവസാന വാരം മുതൽ ഒാൺലൈനായി സന്ദർശക വിസ അനുവദിക്കാൻ തീരുമാനിച്ചിരുന്നു.
അതിനു ശേഷമാണ് ഒമിക്രോൺ വൈറസ് വിവിധ രാജ്യങ്ങളിൽ ഉണ്ടായത്.
നിലവിലെ സാഹചര്യത്തിൽ പുതിയ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നുള്ളവർക്ക് എളുപ്പത്തിൽ വിസ അനുവദിക്കില്ല. ഒരാഴ്ചക്കിടെ 1200 ടൂറിസ്റ്റ് വിസയാണ് ആഭ്യന്തര മന്ത്രാലയം ഇഷ്യൂ ചെയ്തത്. ഇതിൽ ഭൂരിഭാഗവും 53 രാജ്യങ്ങളിൽനിന്നുള്ള ഒാൺലൈൻ വിസ ആയിരുന്നു.
അൻഡോറ, ആസ്ട്രേലിയ, ബെൽജിയം, ഭൂട്ടാൻ, ബ്രൂണെ, ബൾഗേറിയ, കംബോഡിയ, കാനഡ, സൈപ്രസ്, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്തോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജോർജിയ, ജർമനി, ഗ്രീസ്, ഹംഗറി, െഎസ്ലൻഡ്, അയർലൻഡ്, ഇറ്റലി, ജപ്പാൻ, ലാവോസ്, ലാത്വിയ, ലിച്ചെൻസ്റ്റൈൻ, ലക്സംബർഗ്, മലേഷ്യ, മൊണാക്കോ, നെതർലൻഡ്, ന്യൂസിലൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, റുമേനിയ, സാൻ മറിനോ, സെർബിയ, സിംഗപ്പൂർ, സ്ലോവാക്യ, സ്ലോവേനിയ, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ചൈന,ഹോേങ്കാങ്, തുർക്കി, യുക്രൈൻ, ബ്രിട്ടൻ, അമേരിക്ക, വത്തിക്കാൻ എന്നിവയാണ് 53 രാജ്യങ്ങൾ. ഏത് തരം വിസയിലുള്ളവരായാലും കുവൈത്തിലേക്ക് വരുന്നവരുടെ യാത്രാചരിത്രം പരിശോധിക്കാൻ ആരോഗ്യ മന്ത്രാലയം വ്യോമയാന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ അടുത്തിടെ പോയവരാണെങ്കിൽ പ്രത്യേകം പരിശോധിക്കും. സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.