കുവൈത്ത് സിറ്റി: കൊറോണ വൈറസിെൻറ പുതിയ വകഭേദം ഒമൈക്രോൺ വ്യാപന വാർത്ത പ്രവാസികളുടെ നാട്ടിൽപോക്കിനെ ആശങ്കയിലാക്കുന്നു. ജോലിയിൽനിന്ന് അവധിയെടുത്ത് നാട്ടിൽ പോകുന്നത് ഇത് അനിശ്ചിതത്വത്തിലാക്കുന്നു. വൈറസ് വ്യാപിച്ചാൽ കുവൈത്ത് വീണ്ടും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഉറപ്പാണ്. ഒൈമക്രോൺ വൈറസ് അതിവ്യാപന ശേഷിയുള്ളതാണെന്നാണ് റിപ്പോർട്ട്.
ഇത് ഇന്ത്യയിലും എത്തുകയും കുവൈത്ത് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുകയും ചെയ്യുന്ന സാഹചര്യത്തെയാണ് പ്രവാസി ഇന്ത്യക്കാർ ഭയക്കുന്നത്. രണ്ടും മൂന്നും വർഷമായി നാട്ടിൽ പോകാത്ത നിരവധി പേരാണ് യാത്രാനിയന്ത്രണങ്ങൾ ലഘൂകരിച്ചതിനു ശേഷം കഴിഞ്ഞ മാസങ്ങളിൽ നാട്ടിൽ പോയത്. അടുത്ത ആഴ്ചകളിലും മാസവും പോകാനിരുന്നവരും നിരവധിയാണ്. അതിനിടയിലാണ് ഇടിത്തീ പോലെ ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് വ്യാപിക്കുന്നതായ വാർത്ത വന്നത്. നാട്ടിൽ പോയാൽ തിരിച്ചുവരവിെൻറ സമയം ആകുേമ്പാഴേക്ക് സ്ഥിതി വഷളാകുമോ എന്നാണ് ആശങ്ക. ഇപ്പോൾ നാട്ടിലുള്ളവർക്കും ഇൗ ആശങ്കയുണ്ട്. പുതിയ വൈറസ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്. എത്താതിരിക്കാൻ എല്ലാ രാജ്യങ്ങളും കരുതൽ നടപടികൾ സ്വീകരിക്കുന്നു.
കുവൈത്തിൽ വാണിജ്യ മേഖലയും ക്ഷീണം മാറി തിരിച്ചുവരവിെൻറ പാതയിലാണ്. ലോക്ഡൗണും കർഫ്യൂവും തളർത്തിയ ചെറുകിട ഇടത്തരം വ്യാപാര രംഗവും തൊഴിൽ മേഖലയും പതിയെ പച്ചപിടിച്ചുവരുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.