യമനിലെ ഒമാൻ ഇടപെടൽ: സ്വാഗതം ചെയ്ത്​ അമേരിക്ക

സ്വാഗതം ചെയ്ത്​ അമേരിക്കമസ്കത്ത്​: യമനിൽ സമാധാനം കൊണ്ടുവരാൻ ഒമാൻ നടത്തുന്ന ശ്രമങ്ങളെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്വാഗതം ചെയ്തു. യമനിൽ വെടി​വെപ്പു നിർത്തൽ കരാർ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ്​ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയുമായി ഫോണിലൂടെ നടത്തിയ ചർച്ചയിൽ ഇക്കാര്യം അറിയിച്ചത്​​. യുദ്ധം അവസാനിപ്പിക്കാനുള്ള ഒമാന്റെ പ്രതിബദ്ധതയെയും, ദശലക്ഷക്കണക്കിന് യമനികളുടെ ജീവൻ രക്ഷിക്കാനുള്ള കരാർ വിപുലീകരണത്തിന് സഹായിക്കുന്നതിനുള്ള സുൽത്താനേറ്റിന്‍റെ ശ്രമങ്ങളെയും സെക്രട്ടറി ആന്റണി ബ്ലിങ്കെൻ സ്വാഗതം ചെയ്തുവെന്ന്​ സ്റ്റേറ്റ് സെക്രട്ടറി വക്താവ് നെഡ് പ്രൈസ് പറഞ്ഞു. യുദ്ധത്തിലേക്ക്​ വീണ്ടും തിരിച്ച്​ നടക്കുകയാണെങ്കിൽ അത് കൂടുതൽ നാശവും കഷ്ടപ്പാടും മാത്രമേ കൊണ്ടുവരുകയുള്ളുവെന്നും യമനികളുടെ സമാധാനപരമായ ഭാവിജീവിതം ഇനിയും വൈകുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

Tags:    
News Summary - Oman Intervention in Yemen: Welcome America

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.