കുവൈത്ത് സിറ്റി: ഒലീവ് റീെട്ടയിൽ ഗ്രൂപ്പ് സാൽമിയയിൽ പുതിയ സൂപ്പർ മാർക്കറ്റ് തുറന്നു. സാൽമിയ അബൂദർ അൽ ഗഫാരി സ്ട്രീറ്റ് 124ലാണ് ഒൗട്ട്ലെറ്റ് തുറന്നത്. ഗ്രോസറി, ഡയറി, ഫ്രോസൺ, നോൺ ഫുഡ്, ഫ്രഷ് ഫ്രൂട്ട്, പച്ചക്കറികൾ, കളിക്കോപ്പുകൾ, സ്റ്റേഷനറി ഉൽപന്നങ്ങൾ തുടങ്ങി വിവിധ ഉൽപന്നങ്ങൾ ആകർഷകമായ വിലയിലും ഗുണമേന്മയിലും ലഭ്യമാണെന്ന് മാനേജ്മെൻറ് അറിയിച്ചു.
24 മണിക്കൂറും തുറന്നുപ്രവർത്തിക്കും. ബൂബെ, തലബാത്ത് പ്ലാറ്റ് ഫോമുകളിലൂടെ ഒാൺലൈൻ ഡെലിവറി സേവനവും ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിൽ ഒലീവ് റീെട്ടയിൽ ഗ്രൂപ്പ് സ്പോൺസർ അഹ്മദ് ഫുലൈതിഹ് ബഷാർ അൽ മവാഇദ് അൽ ഷമ്മാരി, എൻജിനീയർ അബൂമുഹമ്മദ് അൽ അനീസി, ഒലീവ് റീെട്ടയിൽ ഒാപറേഷൻ ഡയറക്ടർ നയീം, സാൻഫോർഡ് ഗ്രൂപ്പ് കൺട്രി മാനേജർ കെ.കെ. റഹീസ്, ഒലീവ് റീെട്ടയയിൽ ഗ്രൂപ്പ് ജനറൽ മാനേജർ മുഹമ്മദ് ബാബു, ഒാപറേഷൻ മാനേജർ ഷാനവാസ്, എച്ച്.ആർ ആൻഡ് അഡ്മിൻ മാനേജർ സുമന്ത് എബനേസർ തുടങ്ങിയവർ സംബന്ധിച്ചു. സാൽമിയ ബ്ലോക്ക് ആറിന് വൈകാതെ ഒൗട്ട്ലെറ്റ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.